കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ആനവിരട്ടിക്ക് സമീപം വീടിന്റെ പിന്‍ഭാഗത്തേക്ക്  കാര്‍ മറിഞ്ഞു

അടിമാലി : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ ആനവിരട്ടി കുരിശും പടിയില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ പിന്‍ഭാഗത്തേക്ക് മറിഞ്ഞു. 2 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം പൗര്‍ണമി വീട്ടില്‍ ശാലിനി (42), ഗംഗ (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കൊച്ചി- മൂന്നാര്‍ പാതയുടെ നവീകരണ ജോലികളുമായി ബന്ധപ്പെട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. വീടിന്റെ പിന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ തൊഴിലാളികള്‍ വീടിനു മുന്‍വശത്തായിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന 5 അംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോതമംഗലത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!