എഡിഎമ്മിൻ്റെ മരണം; ടി വി പ്രശാന്തിനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു…

തിരുവനന്തപുരം : നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്.

പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്. ഇതടക്കം നടപടി പിന്നീട് തീരുമാനിക്കും. പരിയാരം മെഡിക്കൽ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സർ‍ക്കാ‍ർ ഏറ്റെടുത്ത ശേഷം സർക്കാർ സ‍ർവീസിൽ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!