പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഭർത്താവിനും എൽഡിഎഫിനായി മത്സരിച്ച ഭാര്യയ്ക്കും തോൽവി. പന്തളം തെക്കേക്കര പഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ ഗോപി, ഭാര്യ 14ാം വാർഡിൽ മത്സരിച്ച പി ഉഷ എന്നിവരാണ് പരാജയപ്പെട്ടത്.
കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായ ഗോപി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായി. 435 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥിയായ മനോജ് ആണ് രണ്ടാം വാര്‍ഡില്‍ വിജയിച്ചത്. രണ്ടാമതുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിബിന്‍നാഥിന് 411 വോട്ട് ലഭിച്ചു.
ഗോപിയുടെ ഭാര്യ ഉഷ രണ്ടാം സ്ഥാനത്തെത്തി. ഇവിടെയും ബിജെപിയ്ക്കാണ് ജയം. 357 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥി മഞ്ജു കൃഷ്ണയാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയ്ക്ക് 327 വോട്ടുകള്‍ കിട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി സുധയ്ക്ക് കിട്ടിയത് 106 വോട്ടുകൾ.
