പാലാ : വിവിധ അപകടങ്ങളിൽ പാമ്പാടി സ്വദേശി ഉൾപ്പെടെ 3 പേർക്കു പരിക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കൂരോപ്പടയിൽ വച്ച് കാർ പാലത്തിൽ ഇടിച്ച് പാമ്പാടി സ്വദേശി അലൻ.കെ.ജോർജിനാ( 25)ണ് പരിക്കേറ്റുത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം ഉണ്ടായത് .
വാഗമണ്ണിൽ വച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വാഗമൺ സ്വദേശിനി പ്രകാശിനിക്ക് ( 60) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30യോടെയായിരുന്നു അപകടം. ഇടുക്കി കാഞ്ചിയാറിൽ വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു ഇടുക്കി സ്വദേശി വിഷ്ണുവിന്( 25) പരിക്കേറ്റു.
