പൊൻകുന്നം : രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി മറിഞ്ഞു രോഗി മരിച്ചു. കൂടെയുണ്ടെയിരുന്നയാൾക്കും നഴ്സിനും പരിക്കേറ്റു.
26-ാം മൈലിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാലമ്പ്ര പാറക്കടവിൽ രാജു (65)വാണ് മരിച്ചത് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. പിന്നീട് രാജുവിനെ മറ്റൊരു വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തി രണ്ടു മണിക്കൂർ കഴിഞ്ഞ് മരണപ്പെട്ടു.
നഴ്സ് ലിൽറ്റക്കു ചെറിയ പരിക്കുണ്ട്. ഇന്നു പുലർച്ചെ 3.45 ഓടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ അട്ടിക്കൽ പഴയ ആർട്ടി ഓഫീസിനു സമീപത്തുള്ള വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്. വീടിൻ്റെ റോഡിനോട് ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പെരുമന വീട്ടിൽ രാജേഷിൻ്റെ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയായിരുന്നു. വിടിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഇവർ ഉണർന്നത് ഇവർക്ക് പരിക്കുകളൊന്നുമില്ല.
സ്പീഡിൽ വന്ന ആംബലൻസ് മഴ പെയ്തു കിടന്ന റോഡിൽ തെന്നി റോഡ് സൈഡിലെ അടയാള ബോർഡു തകർത്താണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. വീടു പൂർണമായും തകർന്നു. പൊൻകുന്നം പോലീസ് സ്ഥലത്ത് എത്തി ആവശ്യമായ നടപടി സ്വീകരിച്ചു.
