തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് യു ഡി എഫ്.
പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
എന്നാല്‍ പദ്ധതി ഏതൊക്കെ സ്‌കൂളുകളില്‍ നടപ്പാക്കണം എന്നത് യു ഡി എഫ് സര്‍ക്കാര്‍ വിശദമായി പപരിശോധിച്ച് തീരുമാനിക്കുമെന്ന് അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേ സമയം മുന്‍ വിദ്യാഭ്യാസ മന്ത്രി വ ശിവന്‍കുട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ലെന്നും അക്കാദമിക കാര്യങ്ങളില്‍ കേന്ദ്രം പറയുന്ന എല്ലാക്കാര്യങ്ങളും നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഈടാക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി യുഡിഎഫ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ ഏകോപനവും പ്രവർത്തനങ്ങളും കൂടുതല്‍ ഊർജ്ജസ്വലമാക്കാൻ ഇനി മുതല്‍ എല്ലാ മാസവും പതിവായി യുഡിഎഫ് യോഗം ചേരാനും തീരുമാനമായി.
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് യു ഡി എഫ്
