വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ചു; രണ്ടുമരണം…

ആലപ്പുഴ: വണ്ടാനത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ അര്‍ത്തുങ്കല്‍ സ്വദേശി അഖില്‍ കൃഷ്ണ (22), ചേര്‍ത്തല സ്വദേശിനി അച്ചു എസ് ദാസ് ( 20) എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി 11.50 ഓടെയായിരുന്നു അപകടം. വണ്ടാനത്തു വെച്ച് ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ലോറി തട്ടുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പെണ്‍കുട്ടി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചു.  ഒപ്പമുണ്ടായിരുന്ന അഖില്‍ കൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് അച്ചു. സുഹൃത്തായ പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതി നിടെയാണ് അപകടമുണ്ടായത്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!