രാജാക്കാട്: ഡ്രൈ ഡേയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 20 ലിറ്റർ ഇൻഡ്യൻ നിർമ്മിതവിദേശമദ്യം എക്സൈസ് സംഘം പിടി കൂടി. പ്രതി ഓടി രക്ഷപ്പെട്ടു.
ഇടുക്കി എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)പി.ഡി. സേവ്യറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ രാജാക്കാട് വെച്ചാണ് മദ്യവും വാഹനവും പിടികൂടിയത്.
കെ.എൽ. 06. കെ. 2173ഹോണ്ട ഡിയോ സ്കൂട്ടറിലാണ് മദ്യം സൂക്ഷിച്ചുവെച്ചത്. പ്രതി വിമല സിറ്റി വള്ളിക്കുന്നേൽ ജോൺസൺ ഓടിരക്ഷപ്പെട്ടതിനാൽ ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം സി.ആർ.123/24 ആയി കേസ് രജിസ്റ്റർ ചെയ്തു.
അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)പി. ജി. രാധാകൃഷ്ണൻ, പ്രിവൻ്റീവ് (ഗ്രേഡ്) ഓഫീസർമാരായ കെ.ഷനേജ്, വി. ജെ. ജോഷി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
