വിവിധ അപകടങ്ങളിൽ പരുക്കേറ്റ 8  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ :  വിവിധ അപകടങ്ങളിൽ പരുക്കേറ്റ 8  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

മുണ്ടുപാലത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശികളായ ജീൻ ജെ കാപ്പൻ ( 44 ) ഡാനിയ ( 39 ) ആനി ജീൻ കാപ്പൻ ( 11 ) ചാക്കോ ജെ കാപ്പൻ ( 8 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം.

ഇന്നലെ വൈകിട്ട് പൊൻകുന്നം കൊപ്രാക്കുളത്ത് വച്ച്  ഓട്ടോറിക്ഷയും പിക് അപ്പും കൂട്ടിയിടിച്ചു  ഓട്ടോ ഡ്രൈവർ പുന്നൂസ് കെ.ടിക്ക് ( 61 ) പരുക്കേറ്റു.

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികളും ബന്ധുക്കളുമായ ആൽവിൻ ജോർജ് ( 19 )  തോമസ് കെ.എം  ( 64) ഓട്ടോ ഡ്രൈവർ  സി.ഡി. സുഭാഷ് ( 57) എന്നിവർക്ക് പരുക്കേറ്റു. 5 മണിയോടെ പുനലൂർ മുവാറ്റുപുഴ ഹൈവേയിൽ ചിറക്കടവിന് സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!