‘മയക്കുമരുന്ന് വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം’; കോഴിക്കോടും കാസര്‍കോടും രാസ ലഹരിവേട്ട, നാലുയുവാക്കള്‍ പിടിയില്‍


കോഴിക്കോട് : കോഴിക്കോടും കാസര്‍കോടും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് മയക്കുമരുന്ന് വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിച്ചിരുന്ന യുവാക്കളാണ് പിടിയിലായത്.
കോഴിക്കോട് പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍കോട് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്‌സൈസ് പിടിയിലായത്.

കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം എംഡിഎംഎ പിടികൂടിയത്.

കാസര്‍കോട് 4.19 ഗ്രാം മെത്താംഫിറ്റമിന്‍ ആണ് എക്‌സൈസ് പിടികൂടിയത്. കാറില്‍ മെത്താംഫിറ്റമിനുമായി വന്ന ചെര്‍ളടുക്ക സ്വദേശി അബ്ദുള്‍ജവാദ്, എന്‍മകജെ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട്് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!