പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിങ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. റോഡിന് സമീപത്താണ് തര്‍ലോചനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ മകന് ഹര്‍ദീപ് സിങ് തര്‍ലോചനെ ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് ഹര്‍പ്രീത് ആരോപിച്ചു.