മുണ്ടുടുത്തു, മടക്കി കുത്തി.. കേരളത്തനിമയില്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആരാധര്‍ക്ക് മുന്നില്‍

കൊച്ചി: ഐഎസ്എല്‍ പതിനൊന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ് ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ചു. കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന് ആരാധകര്‍ ആവേശോജ്വല സ്വീകരണമാണ് ഒരുക്കിയത്. കേരളത്തനിമയില്‍ കസവ് മുണ്ടുടുത്താണ് താരങ്ങള്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിച്ചത്. മുണ്ടുടുത്തു നില്‍ക്കാന്‍ പല താരങ്ങളും കഷ്ടപ്പെട്ടു.

കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് ഒരുക്കിയത്. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയ്ക്ക് കീഴില്‍ മഞ്ഞപ്പട മികച്ച തുടക്കമാണ് ആഗ്രഹിക്കുന്നത്.

ഇന്നലെ രാത്രി ലുലു മാളില്‍ നടന്ന ടീം അവതരണച്ചടങ്ങില്‍ ലൂണ ഒഴികെയുള്ള 25 താരങ്ങളും പുതിയ കോച്ച് മികേല്‍ സ്റ്റാറെയും സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്തു. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്നേഹവും നേരിട്ട് കാണുന്നത് സന്തോഷമെന്ന് കോച്ച് മൈക്കിള്‍ സ്റ്റാറെ പറഞ്ഞു.

തിരുവോണ നാളില്‍ കൊച്ചിയില്‍ പഞ്ചാബ് എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് താരം ജീസസ് ജിമെനെസ്, നോഹ സൗദൗയി എന്നിവരുടെ മുന്നേറ്റങ്ങളിലാണ് മഞ്ഞപ്പടയുടെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!