പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ കാര്‍ കത്തിച്ചതായി പരാതി !!

മലപ്പുറം : പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ കാര്‍ കത്തിച്ചതായി പരാതി.

മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സംഭവത്തില്‍ നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്‌ച്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!