വനിത ട്വന്റി 20 ലോകകപ്പിൽ വേദിമാറ്റം

ദുബായ് : വനിത ട്വന്റി 20 ലോകകപ്പ് വേദിയിൽ മാറ്റം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ തീരുമാനം അനുസരിച്ച് ഇത്തവണ മത്സരങ്ങൾ യുഎഇയിൽ വെച്ച് നടത്തുമെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് വേദിമാറ്റാൻ ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ 20 വരെ ഷാർജയിലും ദുബായിലുമായി വനിത ട്വന്റി 20 ലോകകപ്പ് നടക്കും.

ആഭ്യന്തരപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വനിത ട്വന്റി 20 ലോകകപ്പിന് വേദിയാകാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് നിലപാട് എടുത്തിരുന്നു. എന്നാൽ ലോകകപ്പിന് വേദിയാകാൻ കഴിയില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നിലപാടിനെ ഐസിസി വിമർശിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്നത് നാണക്കേടാണെന്ന് ഐസിസി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!