ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഒമാനെ വീഴ്ത്തി ജയത്തോടെ തുടങ്ങി ഓസ്‌ട്രേലിയ. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ കരുത്തില്‍ 39 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ തുടക്കം മികച്ചതായിരുന്നില്ല. 50 റണ്‍സെടുക്കുന്നതിനെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹെഡ്(12), നായകന്‍ മാര്‍ഷ്(14), മാക്‌സ്‌വെല്‍(0) എന്നിവരാണ് പുറത്തായത്. സ്റ്റോയ്നിസിന്റെയും (67*) ഡേവിഡ് വാര്‍ണറുടെയും (56) അര്‍ധസെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഓസീസ് അഞ്ചു വിക്കറ്റ് ന്ഷ്ടത്തില്‍ 164 റണ്‍സെടുത്തത്. മത്സരത്തില്‍ 36 പന്തുകളില്‍ 67 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 2 ബൗണ്ടറികളും 6 സിക്‌സറുകളും സ്റ്റോയിനിസിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.
മറുപടി ബാറ്റിങ് ആരംഭിച്ച ഒമാന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഒരു ഘട്ടത്തില്‍ പോലും ഓസ്ട്രേലിയക്കു വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കാതെ പോയ ഒമാന്‍ ടീം ഒമ്പതു വിക്കറ്റിനു 125 റണ്‍സിനു മല്‍സരം അടിയറവച്ചു. 12 ഓവര്‍ ആവുമ്പോഴേക്കും 56 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കട പുഴക്കി ഓസീസ് ജയം ഉറപ്പിച്ചു.
അയാന്‍ ഖാനും (36) മെഹ്രന്‍ ഖാനുമാണ് (27) പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ അഖിബ് ഇല്ല്യാസാണ് (18) രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍. ഓസീസിനായി മാര്‍ക്കസ് സ്റ്റോയ്നിസ് മൂന്നു വിക്കറ്റുകള്‍ പിഴുതു.