സിവിൽ സർവീസ് കോച്ചിംഗ് സെന്ററിലെ വെള്ളപ്പൊക്കം; മരണം മൂന്നായി

ന്യൂഡൽഹി : ഡൽഹിയിലെ കനത്ത മഴയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്.  എറണാകുളം സ്വദേശി നവീൻ ആണ് മരണമടഞ്ഞ ആൺകുട്ടി.

ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. വിദ്യാർഥികളുടെ മരണം അധികൃതരുടെ അനാസ്ഥ മൂലമാണെന്നും. കൃത്യമായ വിവരങ്ങൾ അധികൃതർ നൽകിയിരുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെൻ്റിലാണ് വെള്ളം കയറിയത്. ഇവിടെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!