കോട്ടയം : കുമരകം ബോട്ട് അപകടം നടന്നിട്ട് 22 വർഷം… 2002 ജൂലൈ 27 ന് ആണ് കുമരകം ബോട്ട് അപകടം ഉണ്ടായത്. ഈ അപകടത്തിൽ
29 ആളുകൾക്ക് ജീവൻ നഷ്ടമായത്.
സംഭവം ഇങ്ങനെ,,,
രാവിലെ 5:45 ന് മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്നും കുമരകത്തെക്ക് നിറയെ ആളുകളുമായി പുറപ്പെട്ട സർക്കാർ ബോട്ട് രാവിലെ 6:10 ന് വേമ്പനാട്ട് കായലിൽ വച്ച് മുങ്ങുകയായിരുന്നു. കുമരകത്ത് എത്താൻ വെറും 1 കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോളാണ് അപകടം ഉണ്ടാകുന്നത്.
Last grade തസ്തികയിലേക്കുള്ള PSC പരിക്ഷ എഴുതാൻ കോട്ടയത്തേക്ക് പോകുന്ന ഉദ്യോഗാർഥികൾ ആയിരുന്നു ബോട്ടിൽ അധികവും ഉണ്ടായിരുന്നത്,. അതോടൊപ്പം തന്നെ സ്ഥിരം യാത്രക്കരായ മത്സ്യ കച്ചവടക്കാരും ധാരാളമായി ഉണ്ടായിരുന്നു.
എണ്ണത്തിലധികം ആളുകൾ കയറിയതോടെ, അത് താങ്ങാനുള്ള ശേഷി കാലപ്പഴക്കം ചെന്ന ബോട്ടിന് ഇല്ലായിരുന്നു., ബോട്ടിന്റ പലക ഇളകി വെള്ളം കയറുകയായിരുന്നു. പിന്നെ എല്ലാം നിമിഷനേരം കൊണ്ടു സംഭവിച്ചു.
വർഷം 22 ആയിട്ടും ഇന്നും കുമരകത്തു കാരുടെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു… കുമരകം ബോട്ട് അപകടം,
