പാലാ നഗരസഭയിലെ പാടം നികത്തല്‍; റിപ്പോര്‍ട്ട് ആര്‍.ഡി.ഒയ്‌ക്ക് കൈമാറി

പാലാ : നഗരസഭ മൂന്നാം വാർഡില്‍ മാർക്കറ്റിംഗ് സൊസൈറ്റി ബില്‍ഡിംഗിന് സമീപം ഡാറ്റാബാങ്കില്‍ നെല്‍വയലായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് നടക്കുന്ന മണ്ണിടീലിന് ശുപാർശയോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് പാലാ കൃഷിഭവൻ അധികൃതർ.

സംഭവത്തില്‍ ആർ.ഡി.ഒയ്ക്ക് രണ്ടാമതും റിപ്പോർട്ട് കൈമാറി. ഇന്നലെ വില്ലേജ് ഓഫീസറും ഇത് സംബന്ധിച്ച്‌ വീണ്ടും ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് കൊടുത്തിരുന്നു. നഗ്‌നമായ നിയമലംഘനമെന്ന് ഇരുറിപ്പോർട്ടിലുമുണ്ടെന്നാണ് സൂചന. പാടം നികത്തില്‍ സംബന്ധിച്ച്‌ മാധ്യങ്ങളിൽ വന്ന വാർത്തയ്ക്ക് പിന്നാലെ പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ കൃഷി, വില്ലേജ് അധികൃതരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.

ഈ ഭൂമി കേരള നെല്‍വയല്‍തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാ ബാങ്കില്‍ പാടമായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്ന് കൃഷിവകുപ്പ് സ്ഥിരീകരിച്ചു. സ്ഥലത്ത് കരിങ്കല്ലും മണ്ണും ഇറക്കി പാടത്തിന്റെ സ്വഭാവം മാറ്റുന്ന നടപടി സംബന്ധിച്ച്‌ ജൂണ്‍ 22 ന് ആദ്യ റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് നല്‍കിയിരുന്നു.

സ്ഥലത്ത് നടക്കുന്ന മണ്ണിടീല്‍ നെല്‍വയല്‍തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നാണ് ളാലം വില്ലേജ് ഓഫീസറുടെ റിപ്പോർട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!