പാരീസ് ഒളിമ്പിക്സ്… ഹോക്കിയില്‍ ആദ്യ മത്സരം ഇന്ന്; എതിരാളി ന്യൂസിലന്‍ഡ്

പാരിസ്: 41 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒളിംപിക്‌സില്‍ മെഡല്‍ നേടി ചരിത്രമെഴുതിയ ഇന്ത്യന്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും. പൂള്‍ ബിയില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 9നാണ് മത്സരം. ടോക്യോയിലെ വെങ്കലത്തിന് പകരം ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇന്ത്യ ഒളിംപിക്‌സില്‍ മത്സരത്തിനിറങ്ങുന്നത്.

മെഡല്‍ പ്രതീക്ഷകളുടെ സമ്മര്‍ദങ്ങളില്ലാതെ ഉജ്ജ്വ പ്രകനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ടീം ഇറങ്ങുക. ഒളിംപിക്‌സിന് ശേഷം രാജ്യാന്തര കരിയറിനോട് വിടപറയുന്ന മലയാളി താരവും ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിന് മികച്ച വിടവാങ്ങല്‍ കൊടുക്കുകയെന്ന ദൗത്യവും ഇന്ത്യന്‍ ടീമിനുണ്ട്. ടോക്യോ ഒളിംപിക്‌സിലും ആദ്യ മത്സരത്തിലെ എതിരാളികള്‍ ന്യൂസിലന്‍ഡായിരുന്നു. ടീമില്‍ 11 പേര്‍ ടോക്യോയില്‍ വെങ്കലം നേടിയ ടീമില്‍ ഉണ്ടായിരുന്നവരാണ്. ജര്‍മന്‍ പ്രീത് സിങ്, സുഖ്ജീത് സിങ്, അഭിഷേക് രാജ്കുമാര്‍ പാല്‍, സഞ്ജയ് എന്നിവരുടേത് ആദ്യ ഒളിംപിക്‌സാണ്.

കരുത്തരായ ബെല്‍ജിയം, ഓസ്‌ട്രേലിയ ടീമുകളും അര്‍ജന്റീന, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ഇന്ത്യ എന്നിവരാണ് പൂള്‍ ബിയിലുള്ളത്. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ് ടീമുകള്‍ പൂള്‍ എയില്‍ ആണ്. 1924ല്‍ പാരിസ് അവസാനമായി വേദിയൊരുക്കിയപ്പോള്‍ പ്രധാന സ്റ്റേഡിയമായിരുന്ന ഈവ് ദു മനുവായിലാണ് ഹോക്കി മത്സരങ്ങള്‍ നടക്കുന്നത്. ടോക്യോയില്‍ ജര്‍മനിയെ 5-4ന് ശ്രീജേഷിന്റെ അസാധ്യ പ്രകടനത്തിലൂടെ കീഴടക്കിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!