ബഹുനില കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്നും താഴേക്ക് വീണു; യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ; ശരീരത്തിൽ എവിടെയും ഒടിവുകില്ല

മോസ്കോ : ബഹുനില കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്ന് താഴെവീഴുകയും അത്ഭുതകരമായി രക്ഷപെടുകയും ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. റഷ്യയില്‍ ഈ മാസം 18നാണ് സംഭവം. കെട്ടിടത്തിന്റെ ജനലിലൂടെയാണ് 22 കാരിയായ യുവതി താഴെ വീഴുന്നത്.

പുല്‍ത്തകിടിയിലേക്കാണ് യുവതി വീഴുന്നത്. എന്നാല്‍ അത്ഭുതകരമായി വീണിടത്തു നിന്ന് യുവതി എഴുന്നേറ്റ് ഇരിക്കാൻ ശ്രമിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. ഇവരെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

വീഴ്ചയില്‍ ശ്വാസകോശത്തിന് പരിക്കേറ്റതായും, മുറുവുകളുണ്ടെങ്കിലും ശരീരത്തിലെവിടെയും ഒടുവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകട ശേഷം ആരുടെയും സഹായമില്ലാതെയാണ് യുവതി ആംബുലൻസനരികിലേക്ക് നടന്നെത്തിയതെന്നും വാർത്താ ഏജൻസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!