കൊൽക്കത്ത : വിമാനയാത്രക്കിടെ സഹയാത്രികക്ക് നീലച്ചിത്രം കാണിച്ചുകൊടുത്തെന്നാരോപിച്ച് ഒമാൻ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയുടെ സിഇഒ ദിനേശ് കുമാർ സരോഗിക്കെതിരെ കേസെടുത്തു.
ലൈംഗികമായി അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് കേസ്. ഭാരതീയ ന്യായ സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒമാൻ ആസ്ഥാനമായുള്ള വൾക്കൻ ഗ്രീൻ സ്റ്റീലിൻ്റെ സിഇഒയാണ് 65കാരനായ സരോഗി.
കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് സരോഗി തന്നോട് കുശല സംഭാഷണം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു.
