അടിമാലി : വടക്കൻ യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ മുങ്ങി മരിച്ച ഇടുക്കി ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാൽ അറക്കൽ ഷിന്റോ – റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയുടെ മൃതദേഹമാണ് മലയാളി അസോസിയേഷൻ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇടുക്കി ആനച്ചാൽ സ്വദേശിയായ ആൽബിൻ ഷിന്റയെ വടക്കൻ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ മുങ്ങി കാണാതായത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ലാത്വിയൻ സർക്കാർ തിങ്കളാഴ്ച വീണ്ടും തിരച്ചിൽ തുടരാനിരിക്കെയാണ് ലാത്വിയയിലെ മലയാളി അസോസിയേഷനും വിദ്യാർത്ഥികളും ചേർന്ന് ഇന്ന് പരിശോധന നടത്തിയത്.
ഇതിനിടെ വൈകിട്ട് 3 മണിയോടെ മൃതദേഹം കണ്ടെത്തിയാതായുള്ള വിവരം രക്ഷാപ്രവർത്തകർ ആൽബിന്റെ ബന്ധുക്കളെ അറിയിച്ചു. മൃതദേഹം ലാത്വിയൻ പോലീസിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
ലക്ഷങ്ങളോളം തുക വായ്പയെടുത്താണ് ആൽബിൻ മറൈൻ കോഴ്സ് പഠിക്കുന്നതിനായി വിദേശത്തേക്ക് പോയത്. എന്നാൽ ഇപ്പോൾ ആൽബിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ വൻ സാമ്പത്തികം വേണ്ടിവരും. അത് ഈ കുടുംബത്തിന് താങ്ങാൻ ആവുന്നതല്ലെന്നും ബന്ധുക്കൾ പറയുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്കനിഞ്ഞാലേ ഇനി ആൽബിനെ ഒരു നോക്കു കാണാൻ ഈ കുടുംബത്തിന് അവസരം ഒരുങ്ങുകയുള്ളൂ. അതിനായി ഈ കുടുംബം ഇവിടെ കാത്തിരിക്കുകയാണ്…
വടക്കൻ യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ കാണാതായ ഇടുക്കി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
