പ്ലസ് വൺ മുഖ്യ ഘട്ട പ്രവേശനം ഇന്നു പൂർത്തിയാകും

തിരുവനന്തപുരം : പ്ലസ് വൺ മുഖ്യ ഘട്ട പ്രവേശനം ഇന്നു പൂർത്തിയാകും.
മൂന്നാം അലോട്മെന്റിൽ ഉൾപ്പെട്ടവർക്ക് ഇന്ന് വൈകിട്ട് 5 വരെയാണു പ്രവേശനം നേടാൻ അവസരം. .

സ്പോർട്സ് ക്വോട്ട പ്രവേശനം ഇന്നലെ പൂർത്തിയായി.

24ന് ആണ് പ്ലസ് വൺ ക്ലാസുകൾ ആരംഭി ക്കുന്നത്.

താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ്റ് ലഭിച്ചതിനെ തുടർന്ന് താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഉയർന്ന ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമില്ലാത്തതിനാൽ അലോട്മെന്റ് ലഭിച്ചവരെല്ലാം സ്ഥിര പ്രവേശനമാണ് നേടേണ്ടത്.

സപ്ലിമെന്ററി പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.

അലോട്മെന്റ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്റ്ററി അലോട്‌മെൻ്റുകളിലും പരിഗണിക്കില്ല. ആകെയുള്ള 3,09142 മെറിറ്റ് സീറ്റുകളിൽ 3,05554 സീറ്റുകളാണ് മുഖ്യഘട്ടത്തിൽ അലോട്ട് ചെയ്‌തത്.

മറ്റു ജില്ലകളിൽ നിന്നുള്ള 44,410 അപേക്ഷകളടക്കം 4,66,071 അപേക്ഷകളാണ് ആകെയുള്ളത്. എയ്‌ഡഡ് സ്കൂ‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി കോട്ടകളിലേക്കും അൺ എയ്‌ഡഡ് സ്‌കൂളുകളിലേക്കുമുള്ള പ്രവേശനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!