അന്താരാഷ്ട്ര യോഗാ ദിനം ; ശ്രീനഗറില്‍ യോഗാ ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി; 7,000-ത്തോളം പേർ പങ്കെടുക്കും

ശ്രീനഗർ : ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും . ദാൽ തടാകത്തിന്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലാണ് യോഗാഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. 7,000-ലധികം പേർ യോഗ സെഷനിൽ പ്രധാനമന്ത്രി മോദിക്കൊപ്പം പങ്കെടുക്കും.

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് തുടങ്ങി നിരവധി പേർ പ്രധാനമന്ത്രി നയിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ 23 ലക്ഷം പേരാണ് യോഗാ ദിനത്തിൽ പങ്കുച്ചേർന്നത്. നിത്യജീവിതത്തിന്റെ ഭാഗമാണ് യോഗയെന്ന് ലഫ്. ഗവർണർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ യോഗയുടെ പ്രധാന്യം ലോകത്തെ അറിയിക്കാൻ പ്രധാനമന്ത്രിക്കായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗ പരിശീലനത്തിലൂടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയാണ്. ആയിരക്കണക്കിന് ആളുക്കളെ യോഗയിലൂടെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ട് രാജ്യത്തുടനീളവും വിദേശത്തുമുള്ള നിരവധി സ്ഥലങ്ങളിൽ ഇന്ന് ആഘോഷങ്ങൾ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!