മലേഷ്യയിലെ ജെൻ്റിങ് ഹൈലാൻഡ്സ് തീം പാർക്കിൽ തീപിടിത്തം


ക്വാലലംപൂർ : മലേഷ്യയിലെ ജെൻ്റിങ് ഹൈലാൻഡ്സ് തീം പാർക്കിൽ തീപിടിത്തമുണ്ടായി. തീ പടർന്നതോടെ  അന്തരീക്ഷത്തിലേക്ക് കറുത്ത പുക പടർന്നതിനാൽ അവിടെ നിന്ന് ആളുകളെ വളരെപ്പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച (ജൂൺ 14) യാണ് സംഭവം ഉണ്ടായത്.

ജെൻ്റിങ് സ്കൈവേൾഡ്സ് തീം പാർക്കിലെ സെൻട്രൽ പാർക്ക് ഏരിയയിലെ സ്കൈ അവന്യൂ ഷോപ്പിംഗ് മാളിൽ നിന്ന് തീ ആളിപ്പടരുന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

കെട്ടിടത്തിലുടനീളം തീ പടർന്നപ്പോൾ സന്ദർശകർ  പരിഭ്രാന്തിയിലായി . കെട്ടിടം പൂർണ്ണമായും തകർന്നുവീഴുമോ എന്ന ആശങ്കയിലായിരുന്നു മിക്കവരും. എന്നാൽ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായില്ല.
ഇന്ത്യക്കാരുൾപ്പെടെ ധാരാളം വിനോദസഞ്ചാരികൾ ദിവസവും മലേഷ്യയിൽ എത്തുന്ന പ്രധാന വിനോദ സഞ്ചാര മേഖലയാണിവിടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!