വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ്;  പരാതി

ആനക്കൊമ്പുകളുടെ പശ്ചാത്തലത്തില്‍ ഇരുന്ന് ഫോട്ടോ എടുത്ത് ജില്ലാ കളക്ടര്‍ രേണുരാജ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബ്ദുറഹിമാന്‍ പരാതി നല്‍കിയത്.

‘കണ്ണില്‍ ചോരയില്ലാത്ത കുറെ മനുഷ്യര്‍ വെടിയേറ്റ ആ ഗജരാജന്റെ രക്തപ്പുഴയുടെ ഓരം ചേര്‍ന്ന് മഴു കൊണ്ട് മുഖവും തലയും വെട്ടിക്കീറി എടുത്ത ആ കൊമ്പുകള്‍ ഉന്നത പദവിയില്‍ ഇരിക്കുന്ന ജനസേവക തന്റെ ഓഫിസ് ചെയറിനു പിറകില്‍ ബാക്ക് ഗ്രൗണ്ട് ആയി വെച്ച് അതിന് മുന്നിലിരുന്ന് നിഷ്‌കളങ്കമായ ചിരിക്കുന്ന ഫോട്ടോ എടുക്കുന്നു. എന്നിട്ട്, ആ ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നു. എന്തൊരു ദുരന്തമാണിത്!’, എന്നാണ് പരാതിക്കാരന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!