ഇടുക്കി: സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ച കേസിൽ ബോണാമി സ്വദേശി അല്ലി ഭവൻ വീട്ടിൽ സോമനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.
ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവരെയാണ് ചികിത്സ തേടിയെത്തിയ സോമൻ മർദ്ദിച്ചത്. കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞാണ് സോമൻ എത്തിയത്.
എക്സ് റേ ആവശ്യമാണെന്നും അതിനുള്ള സൗകര്യം ഇല്ലെന്നും ഡോക്ടർ പറഞ്ഞു. അൽപ നേരം കഴിഞ്ഞ് ഡോക്ടറുടെ ക്യാബിനിൽ കയറിയ സോമൻ കാബിൻ അടച്ചിട്ട ശേഷം ഡോക്ടറെ അസഭ്യം പറഞ്ഞു. ഇത് കേട്ട് ക്യാബിനിൽ എത്തിയ നഴ്‌സിൻ്റെ മുഖത്ത് അടിക്കുകയും തടയാൻ എത്തിയ ഡോക്ടറെ മർദ്ദിക്കുകയും ആയിരുന്നു. സോമനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
