പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫർ പി. ആർ ദേവദാസ് അന്തരിച്ചു

കോട്ടയം : പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫർ പി. ആർ ദേവദാസ് അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

മലയാള മനോരമയിലെ സീനിയർ ഫോട്ടോഗ്രാഫറായിരുന്നു. വർഷങ്ങളോളം പത്രപ്രവർത്തന രംഗത്തും ഫോട്ടോഗ്രഫിയിലും മികച്ച സേവനം കാഴ്ചവെച്ച ദേവദാസിന്  ഫോട്ടോഗ്രാഫിക്കുള്ള സംസ്ഥാന മാധ്യമ അവാർഡും (2009-ൽ) ലഭിച്ചിട്ടുണ്ട്.

പി. ആർ ദേവദാസിന്റെ ഭൗതികശരീരം ഇന്ന് കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ (ബുധൻ) രാവിലെ 6മണി മുതൽ 7മണിവരെ കുടമാളൂരിലുള്ള തറവാട്ടിൽ പൊതു ദർശനത്തിനായി വയ്ക്കും. തുടർന്ന് താമസ സ്ഥലമായ തിരുവഞ്ചൂർ ചീനിക്കുഴിയിലുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞു 3 മണിക്ക് മാങ്ങാനം പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

ഭാര്യ: ഷൈലജ. മക്കൾ: വിഷ്ണു ദാസ്, ദേവിക ദാസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!