സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച മത നിർമിതികൾ പൊളിച്ചു നീക്കണം; ഹൈക്കോടതി

കൊച്ചി : സർക്കാർ ഭൂമിയിൽ അനധികൃത മതനിർമിതികൾ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.  നിലവിലുള്ള മത നിർമിതികൾ ഒരു വർഷത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് പി. വി കുഞ്ഞികൃഷ്ണന്റെതാണ് ഉത്തരവ്.

പത്തനംതിട്ട ജില്ലയിൽ സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിൽ അനധികൃതമായി നിർമിച്ച മത നിർമിതികൾക്കെതിരെ പ്ലാന്റേഷൻ കോർപ്പറേഷൻ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് ഉത്തരവ് ഇറക്കിയത്.

ദൈവം സർവ്വ വ്യാപിയാണ്. തൂണിലും തുരുമ്പിലും ഉണ്ട്. അതിനാൽ സർക്കാർ സ്ഥാപനങ്ങൾ കൈയേറി മതസ്ഥാപനങ്ങൾ നിർമ്മിക്കേണ്ടതില്ല. ഹിന്ദു മുസ്ലീം ക്രിസ്ത്യൻ എന്നതൊന്നും ഇതിൽ പരിഗണിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

സർക്കാർ ഭൂമിയിൽ മത നിർമിതികൾ ഉണ്ടോ എന്നറിയാൻ വില്ലേജ് ഓഫീസർമാരിൽനിന്നും തഹസിൽദാരിൽനിന്നു റിപ്പോർട്ട് തേടാൻ  ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!