ബെലെകെരി തുറമുഖം വഴി ഇരുമ്പയിര് കടത്തി ; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ

ബെംഗളൂരു : അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. സിബിഐ ആണ് എംഎൽഎയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നാണ് കേസ്.

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇരുമ്പയിര് കടത്തൽ കേസിൽ സതീഷ് കുമാർ സെയിൽ കുറ്റക്കാരനാണെന്ന് ഇന്ന് വിധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിബിഐ രാത്രി തന്നെ അറസ്റ്റ് നടപ്പിലാക്കിയിരിക്കുന്നത്.
നാളെ സതീഷ് സെയിലിനെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ ഹാജരാക്കും.

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതിലൂടെയാണ് സതീഷ് കൃഷ്ണ സെയിൽ മലയാളികൾക്കും സുപരിചിതനാകുന്നത്. ഷിരൂരിലെ അപകടത്തിൽ മരിച്ച അർജുന് വേണ്ടിയുള്ള തിരച്ചിലിലും അർജുന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിലും ശ്രദ്ധേയ സാന്നിധ്യമായി അദ്ദേഹം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!