മമത ബാനർജിക്ക് വീണ്ടും തിരിച്ചടി, ഇക്കുറി സുപ്രീം കോടതിയിൽ

ന്യൂദൽഹി : അവിഭക്ത തൃണമൂൽ കോൺഗ്രസിൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ടിഎംസി മമത ബാനർജി വിഭാഗം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

പശ്ചിമ ബംഗാൾ പോലീസിന്റെ സൈബർ സെൽ ഇന്ത്യൻ ബാങ്കിലെ നാല് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. വിഷയത്തിൽ കൽക്കട്ട ഹൈക്കോടതിയോട് വിചാരണ വേഗത്തിലാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

കൽക്കട്ട ഹൈക്കോടതി കേസ് അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മമതാ ബാനർജി വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേസിൽ വിധി പറയാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേസിന്റെ സാരാംശത്തിലേക്ക് കടക്കാതെയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. തൃണമൂൽ കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു അഭിഷേക് സിങ്‌വി, അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ പാർട്ടിയുടെ ദൈനംദിന പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുക യാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു.പാർട്ടിക്ക് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിമാസം കുറഞ്ഞത് 12.15 കോടി രൂപ ആവശ്യമുള്ള സാഹചര്യത്തിലാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, എതിർവിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്നും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടക്കുകയാ ണെന്നും സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിയിലുണ്ടായ പിളർപ്പാണ് അക്കൗണ്ട് മരവിപ്പിക്കുന്നതി ലേക്ക് നയിച്ചത്. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകിയിരുന്നു.

ഇതിന് പിന്നാലെ പാർട്ടിയുടെ ദൈനംദിന ചെലവുകൾ മാത്രം നിർവ്വഹിക്കുന്നതി നായി ഒരു പ്രത്യേക ഓഫീസറെ കൽക്കട്ട ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു. അക്കൗണ്ടുകളുടെ പൂർണ്ണ നിയന്ത്രണം വിട്ടുനൽകാനാവില്ലെന്ന ഹൈക്കോടതി നിലപാട് ശരിവെച്ചാണ് ഇപ്പോൾ സുപ്രീം കോടതിയും നിലപാടെടുത്തിരിക്കുന്നത്. പാർട്ടി ചിഹ്നവുമായി ബന്ധപ്പെട്ട തർക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!