വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാഗത്തു വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു മുത്തോലി സ്വദേശി റോയി ജേക്കബിനു (53) പരുക്കേറ്റു. ഇന്നലെ രാത്രി 8.30യോടെയായിരുന്നു അപകടം.

പൂവരണി ഏഴാം മൈൽ ഭാഗത്തു വച്ചു ബസും കാറും കൂട്ടിയിടിച്ചു കൊല്ലം സ്വദേശി ടിജിൻ സാംകുട്ടിക്ക് ( 32) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം.

എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചു തിടനാട് സ്വദേശികളായ സാലി ടോമി ( 54), കെ.എസ്.ശ്രീകുമാർ (48)എന്നിവർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് പെരുമ്പാവൂർ വല്ലം ഭാഗത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!