പാമ്പാടി : കാർ ഇടിച്ച് ലോട്ടറി വില്പനക്കാരിക്ക് ദാരുണാന്ത്യം. ഭർത്താവ് രവീന്ദ്രന് ഒപ്പം കാൽനടയായി സഞ്ചരിച്ച് ലോട്ടറി വില്ക്കുന്ന പങ്ങട താഴത്തുമുറി വീട്ടിൽ ഓമന രവീന്ദ്രൻ (56) ആണ് മരിച്ചത്. സൗത്ത് പാമ്പാടി കുറ്റിക്കൽ പള്ളിക്ക് മുമ്പിൽ ആണ് അപകടം സംഭവിച്ചത്. വഴിയരികിലൂടെ നടന്നു പോകുമ്പോൾ ആണ് ഓമനയെ കാർ ഇടിച്ചത്. പരേത കോട്ടയം വാരിശേരി മടപ്രപള്ളീ കുടുംബാംഗമാണ്.
മക്കൾ: അനു ( ഇ- സേവാകേന്ദ്രം, ചെന്നാമറ്റം ), അഞ്ജലി ( ദുബായ്), മരുമകൻ: ദേവേഷ് ( ഖത്തർ).
കുറ്റിക്കൽ സ്കൂൾ ജംഗ്ഷന് സമീപം കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് അപകടങ്ങളാണ് നടന്നത്. മിക്കവയും വാഹനങ്ങൾ തെന്നി റോഡിന്റെ വശങ്ങളിലേക്ക് എത്തിയാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
