കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്…പിന്നിൽ ആംആദ്മിയെന്ന്

ഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്. കോൺഗ്രസിന്റെ നിലവിലെ ലോക്ഭാംഗവും, സ്ഥാനാർഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്.

ആംആദ്മി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വെടിവെപ്പ് നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവെപ്പിന് പിന്നിൽ ആംആദ്മി പാർട്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

വെടിവെപ്പിന് ശേഷം സംഭവസ്ഥലത്തുനിന്നും ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!