കോമൺവെൽത്ത് ഗെയിംസ് ജൂഡോ മത്സരങ്ങളിൽ ഇന്ത്യക്കായി സുവർണ്ണനേട്ടം. വനിതകളുടെ 48 കിലോഗ്രാം വിഭാഗം ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ കീഴടക്കിയാണ് അസ്മിത ഡേ ചാമ്പ്യനായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ജൂഡോ താരമെന്ന ചരിത്രവും ഇരുപത്തിമൂന്നുകാരിയായ അസ്മിത സ്വന്തമാക്കി.
നിശ്ചിത സമയത്ത് ഇരുതാരങ്ങളും 1-1ന് സമനില പാലിച്ചതോടെ ഗോൾഡൻ സ്‌കോർ പിരീഡിൽ എതിരാളിയെ വീഴ്ത്തിയാണ് 23-കാരി സ്വർണം കഴുത്തിലണിഞ്ഞത്. നേരത്തെ സ്‌കോട്ട്‌ലൻഡിന്റെ ഈവ എവിങ്, സമ്മർ ഷാ എന്നിവരെ തോൽപ്പിച്ചാണ് അസ്മിത ഫൈനലിലെത്തിയത്.
ഇതിന് പിന്നാലെ നടന്ന പുരുഷൻമാരുടെ 60 കിലോഗ്രാമിലും ഇന്ത്യ സ്വർണം നേടി. ഓസ്‌ട്രേലിയയുടെ ജോഷ്വാ കാറ്റ്‌സിനെ തോൽപ്പിച്ച് ഹർഷ് സിങ്ങാണ് സ്വർണം നേടിയത്.
