കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് നിർവഹിച്ചു.
ഹരിതകർമ സേനാംഗങ്ങൾക്ക് ആരോഗ്യവും ക്ഷേമവും ഗ്രാമ പഞ്ചായത്ത് വളരെ പ്രാധാന്യത്തോടെ കാണുന്നതിനാലാണ് മുഴുവൻ അംഗങ്ങൾക്കും വൈദ്യ പരിശോധന നടത്തിയത്. ആവശ്യമായവർക്ക് മരുന്നും നൽകി. തുടർ ചികിത്സ വേണ്ടവർക്ക് അതും ഉറപ്പാക്കുമെന്ന് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് പറഞ്ഞു.
ഇതോടൊപ്പം ജോലിയിൽ വീഴ്ച്ച വരുത്തുന്നുണ്ടോ എന്നും പരിശോധിക്കും. ഹരിത കർമസേന അംഗങ്ങൾ ഇല്ലാത്ത എല്ലാ വാർഡുകളിലും ഉടൻ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ആർ ഗോപകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ രെഞ്ചു കെ രാജു, മെമ്പർമാരായ പ്രവീൺ പ്രസാദ്, സൂസൻ ഇ കുരുവിള, നിമ്മി എ ജോർജ്, ഡോ. ലില്ലി എൻ,ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ വി സുഗതൻ, അൻസിൽ എന്നിവർ പ്രസംഗിച്ചു.
