മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി;
മധ്യവയസ്‌ക അറസ്റ്റില്‍

പൊന്‍കുന്നം : പൊന്‍കുന്നത്ത്  പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മധ്യവയസ്‌കയെ പോലീസ് അറസ്റ്റ് ചെയ്തു.

ചിറക്കടവ് കൊട്ടാടിക്കുന്ന് ഭാഗത്ത് തെക്കേചെറ്റയില്‍ വീട്ടില്‍ പുഷ്പകുമാരി പി.കെ (52) യാണ് പൊന്‍കുന്നം പോലീസിന്റെ പിടിയിലായത്.

ഇവര്‍ പൊന്‍കുന്നത്ത്  പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പല തവണകളായി  മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ   തട്ടിയെടുക്കുകയായിരുന്നു. അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന്  സ്വര്‍ണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം സ്റ്റേഷന്‍ എസ്എച്ച്ഒ ദിലീഷ് .ടി, എസ്‌ഐ സുഭാഷ്.ഡി, എഎസ്‌ഐമാരായ ഷീനമാത്യു, ബിനുമോള്‍ പി.ജെ, സിപിഓ ഷാജി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!