കെഎം മാണിയെ ഒറ്റുകൊടുത്തത് ജോസ് കെ മാണി? വിവാദ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ

വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ .കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നിൽ മകൻ ജോസ് കെ മാണിയാണെന്നാണ് ടി ജി നന്ദകുമാർ പറഞ്ഞു. ഇ പി ജയരാജനും പി സി ജോർജും കെ എം മാണിയെ കണ്ടു. മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനമെന്നും ടി ജി നന്ദകുമാർ അവാകാശപ്പെട്ടു.

മാണിയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം. ജോസ് കെ മാണി വിവരം ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. ചർച്ച പൊളിഞ്ഞു. സോളാർ സമരം ഒത്തുതീർപ്പായി. കെ എം മാണിയെ ഇടതുമുന്നണിയിലെത്തിച്ച്‌ ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പായതെന്നും ടി ജി നന്ദകുമാർ അവകാശപ്പെട്ടു.

പിസി ജോർജാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചത്.പിണറായി വിജയൻ ഫോണില്‍ കെ എം മാണിയുമായി സംസാരിച്ചു.ആദ്യം വിസമ്മതിച്ച കെഎംമാണി പിന്നീട് സമ്മതം മൂളി.എന്നാല്‍ ജോസ്.കെ.മാണിയാണ് നീക്കം പൊളിച്ചത്.സോളാ‍ർ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാർ പറഞ്ഞു.

നേരത്തെ സമാനമായ ആരോപണവുമായി പിസി ജോർജ് രംഗത്തെത്തിയിരുന്നു. താൻ കെഎം മാണിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടത്തി. എന്നാൽ സ്വയം കേന്ദ്രമന്ത്രിയാകുന്നതിനുവേണ്ടി ജോസ് കെ മാണി ആ നീക്കത്തിന് എതിരെ നിന്നു എന്നാണ് ജോർജ് വെളിപ്പെടുത്തിയത്. മാണിയുടെ മുഖ്യമന്ത്രി മോഹങ്ങളെ തച്ചുടച്ചത് ജോസ് കെ മാണിയാണ് എന്ന നിലയിൽ വീണ്ടും വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ അത് കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. കേരള കോൺഗ്രസ് അണികൾ ഈ വാർത്തകളോട് എങ്ങനെ പ്രതികരിക്കും എന്നതും ഇനി അറിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!