അടിയുടെ പൊടിപൂരം, ലഖ്നൗ ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം10 ഓവറിനുള്ളില്‍ അടിച്ചെടുത്ത് ഞെട്ടിച്ച് ഹൈദരാബാദ്

20 ഓവറില്‍ ലക്നൗ സൂപ്പർ ജയൻ്റ്സ് ഇഴഞ്ഞിഴഞ്ഞ് നേടിയ ടോട്ടല്‍ പത്തോവർ പൂർത്തിയാകും മുൻപ് അടിച്ചെടുത്ത് ഹൈദരാബാദ്.

രണ്ടാമത്തെ ഉയർന്ന പവർ പ്ലേ സ്കോർ പിറന്ന മത്സരത്തില്‍ ലക്നൗ ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം 9.4 നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് ഹൈദരാബാദ് സണ്‍റൈസേഴ്സ് മറികടന്നത്. ആറോവറില്‍ 107 റണ്‍സാണ് ഹൈദരാബാദ് എല്‍.എസ്.ജിയെ തല്ലി നേടിയത്.

30 പന്തില്‍ 89 റണ്‍സെടുത്ത ട്രാവിസ് ഹെഡ്- 28 പന്തില്‍ 75 റണ്‍സ് നേടിയ അഭിഷേക് ശർമ്മ സഖ്യമാണ് സമയം പാഴാക്കാതെ മത്സരം പൂർത്തിയാക്കിയത്. ഇരുവരും ചേർന്ന് 14 സിക്സറും 16 ഫോറുമാണ് പറത്തിയത്. പന്തെറിയാനെത്തിയ അഞ്ചു ബൗളർമാർ തലങ്ങും വിലങ്ങും അടിവാങ്ങി. ഒന്ന് ശ്വാസം വിടാൻ പോലും രാഹുലിന്റെ ലക്നൗവിന്റെ സാധിച്ചില്ല. അക്ഷരാർത്ഥത്തില്‍ ഹൈദരാബാദ് സാക്ഷ്യം വഹിച്ചത് സിക്സർ ബൗണ്ടറി മഴയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!