കൊച്ചി : സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടം നടന്നിരിക്കുന്നത് .നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്.
ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.