ബിഡിജെഎസിന് ‘കുടം’ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം : ഭാരത് ധർമ്മ ജന സേനക്ക്  ( BDJS ) തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.

BDJS മത്സരിക്കുന്ന കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി എന്നി മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കാണ് തിരഞ്ഞെടുപ്പ് ചിഹ്നമായി ‘കുടം’ അനുവദിച്ചത്. 

2016 മുതൽ നിയമസഭാ, ലോക്സഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും BDJS സ്ഥാനാർത്ഥികൾ  കുടം ചിഹ്നത്തിൽ തന്നെയാണ് മത്സരിച്ചത്.
ഇലക്ഷൻ കമ്മീഷന്റെ ഈ ഉത്തരവിനെ സ്വാഗതം ചെയ്യതതായും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

NDA യ്ക്ക് ഈ തിരഞ്ഞെടുപ്പിൽ  അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ  ഉള്ളത്.
ചെറുകിട സംരംഭകരെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മുദ്ര യോജനയിൽ, ഭാരതത്തിൽ ഏറ്റവും കൂടുതൽ വായ്പകൾ അനുവദിച്ചത് കേരളത്തിലാണ്.
നടപ്പ് സാമ്പത്തിക വർഷം 19.13 ല ക്ഷം അപേക്ഷകർക്കായി 17,319.95 കോടി രൂപയുടെ വായ്‌പയാണ് സം സ്ഥാനത്ത് അനുവദിച്ചത്. ഇതിൽ 17,179.58 കോടി രൂപ വിതരണം ചെയ്‌തതായും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 17.81 ലക്ഷം പേർക്കായി അനുവ ദിച്ചത് 15,079 കോടി രൂപയായിരുന്നു. അധഃസ്ഥിതർക്കും ദുർബല സാമ്പ ത്തിക വിഭാഗങ്ങളിൽ പെട്ടവർക്കും ചെറുകിട വ്യാപാരം തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ഈടുകൾ ഒന്നും നല്‌കാതെ 10 ലക്ഷം രൂപ വരെ വായ്‌പ നല്‌കുന്ന കേന്ദ്രപ ദ്ധതിയാണ് ‘പ്രധാനമന്ത്രി മുദ്ര യോജന എന്നും അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!