എയർ ഹോസ്റ്റസിൽ നിന്ന് പൊലീസ് സൂപ്രണ്ടിലേക്ക്; പിന്നാലെ കൈക്കൂലിയും അഴിമതിയും; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

ഭോപ്പാൽ : എയർ ഹോസ്റ്റസിന്റെ ജോലി ഉപേക്ഷിച്ച് പൊലീസ് സേനയിലെത്തിയ ഉദ്യോഗസ്ഥ ഇപ്പോൾ അഴിമതി ആരോപണത്തിൽ സസ്പെൻഷനിൽ. മധ്യപ്രദേശിലെ കട്നി സിറ്റി പൊലീസ് സൂപ്രണ്ട് നേഹ പച്ചീസിക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കു ന്നത്. കൊലക്കേസിലെ പ്രതിക്ക് സഹായം ഉറപ്പുനൽകാമെന്ന് പറഞ്ഞ് ഭൂമി ഇടപാടിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

കൊലക്കേസിൽ ജയിലിലായിരുന്ന രമേശ് ലോധിയുടെ കുടുംബത്തെ സമ്മർദത്തിലാക്കി വിപണിവിലയേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് ഭൂമി വിൽപ്പന നടത്തിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏകദേശം 82.86 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി 18.20 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്‌തതെന്നാണ് ആരോപണം.

മറൂഫ് അഹമ്മദ് ഹനഫി എന്നയാൾക്ക് ഭൂമി വിൽക്കാൻ നേഹ പച്ചീസി സമ്മർദം ചെലുത്തിയെന്നാണ് പരാതി. ഇടപാടിന്റെ ഭാഗമായി 15 ലക്ഷം രൂപ ചെക്കായും 3.20 ലക്ഷം രൂപ പണമായും നൽകിയതായി രേഖകളിലുണ്ട്. എന്നാൽ ഭൂമി കൈമാറ്റത്തിന് മുമ്പ് മറൂഫിൻ് ബാങ്ക് അക്കൗണ്ടിൽ വളരെ കുറഞ്ഞ ബാലൻസാണ് ഉണ്ടായിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഭൂമി കൈമാറ്റം നടന്ന ഏപ്രിൽ 15-ന് തന്നെ ഇയാളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിയതായും അന്വേഷണത്തിൽ വ്യക്ത മായി. ഇതിൽ 10 ലക്ഷം രൂപ ‘ഷൈൻ  പാർട്ണേഴ്സ്’ എന്ന സ്ഥാപനത്തിൽനിന്നും അഞ്ച് ലക്ഷം രൂപ ക്ഷിതിജ് രാജ് ബരപത്ര എന്നയാളുടെ അക്കൗണ്ടിൽനിന്നുമാണ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് അക്കൗണ്ടുകളും ഒരേ പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ക്ഷിതിജ് രാജ് ബരപത്രയ്ക്ക് നേഹ പച്ചീസിയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിഷയം ഗൗരവമായി പരിഗണിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദമായ അന്വേഷണത്തിന് നിർദേശം നൽകി. തുടർന്ന് നേഹ പച്ചീസിയെ സസ്പെൻഡ് ചെയ്യുകയും അവരുടെ കീഴിലുണ്ടായിരുന്ന മൂന്ന് പൊലീസ്  സ്റ്റേഷനുകളുടെ ചുമതല ഡിവൈഎസ്പിയുടെ പരിധിയിലേക്ക് മാറ്റുകയും ചെയ്തു. ഭോപ്പാൽ വിജിലൻസ് ബ്രാഞ്ചിന്റെ പരാതിയും ജബൽപുർ സോണിന്റെ നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി.

നേരത്തെയും കൈക്കൂലി ആരോപണം

നേഹ പച്ചീസിക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയർന്നിരുന്നു. വാഹനം വിട്ടുനൽകുന്നതിനായി വാഹന വ്യാപാരിയിൽനിന്ന് 30,000 രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. വ്യാപാരി മഹേന്ദ്ര ജെയിൻ നൽകിയ പരാതിയിൽ 25,000 രൂപ നൽകിയെന്നും ബാക്കി 5,000 രൂപ ഡ്രൈവറുടെ കൈവശം നൽകാൻ ആവശ്യപ്പെട്ടെന്നും പറയുന്നു.

പണം നൽകാത്തപക്ഷം ട്രക്ക് പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകു മെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയി ലുണ്ട്. തെളിവുകൾ സഹിതമാണ് മഹേന്ദ്ര ജെയിൻ പരാതി നൽകിയതെന്നാണ് വിവരം.

എയർ ഹോസ്റ്റസിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥയിലേക്ക്

നേഹ പച്ചീസിയുടെ കരിയർ മാറ്റവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. എയർ ഹോസ്റ്റസായി ജോലി ചെയ്യുന്നതിനിടെ യാണ് അവർ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്ക് തയ്യാറെടുത്തത്. 2012ൽ എംപിപിഎസ്സി പരീക്ഷയിൽ 20-ാം റാങ്ക് നേടിയ നേഹ ഡിവൈഎസ്പിയായി പൊലീസ് സർവീ സിൽ പ്രവേശിച്ചു. പിന്നീട് കട്നി സിറ്റി പൊലീസ് സൂപ്രണ്ടായി ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!