കേരളത്തിന് റെയിൽവേയുടെ ഇരുട്ടടി…

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് ഇന്ത്യന്‍ റെയില്‍വേ. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗലൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ഭാഗമായ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ഇന്ന് ചേർന്ന റെയിൽവേ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.

ഉള്ളാള്‍ വരെയുള്ള മംഗലൂരു റെയില്‍വേ പ്രദേശമാണ് ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്ന് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറുന്നത്. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ 60 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാവിയില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിനെയും തീരുമാനം ബാധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലടക്കം കേരളത്തെ ബാധിക്കാം.

അതേസമയം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഭാഗമായി തോക്കൂര്‍ സ്‌റ്റേഷന്‍ തുടരും. കൊങ്കണ്‍ റെയില്‍വേയ്ക്കും സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയ്ക്കും ഇടയിലുള്ള ഇന്റര്‍ചേഞ്ച് പോയിന്റായി ഇത് പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!