സെപ്റ്റംബർ 17 മുതൽ ഗാന്ധി ജയന്തി വരെ…‘സേവ സങ്കൽപ്പ് മഹോത്സവ്’

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ബിജെപി ഒരുങ്ങുന്നു.

നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ പതിനേഴുമുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെ പതിനഞ്ച് ദിവസം രാജ്യവ്യാപകമായി നിരവധി പരിപാടികൾ നടത്തും. ‘സേവ സങ്കൽപ്പ് മഹോത്സവ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക.

2026 ഒക്ടോബർ ഏഴിനാണ് മോദി പൊതുഭരണരംഗത്ത് കാൽനൂറ്റാണ്ട് തികയ്ക്കുന്നത്.ക്യാമ്പയിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചീകരണയജ്ഞം, രക്തദാന ക്യാമ്പുകൾ, വൃക്ഷത്തൈ നടീൽ, ആരോഗ്യ ക്യാംപുകൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാംപയിന്റെ കൺവീനർ. പരിപാടികൾ സംഘടിപ്പിക്കുന്ന തിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലും ഏഴംഗസമിതി രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ള വരെ ആദരിക്കാനും പരിപാടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!