ശ്രീകുമാർ ഡി മേനോന് അനുമോദനവും, ഡയലിസിസ് കിറ്റ് വിതരണവും



പാമ്പാടി : സീനിയർ സിറ്റിസൺസ് ഫോറം പൊതുയോഗം  പ്രസിഡന്റ്‌ സി. എസ്. അശോക് കുമാറിന്റെ അധ്യക്ഷതയിൽ നടന്നു.

മൂന്ന് ഡോക്ടറേറ്റ് ഉൾപ്പെടെ 15 ബിരുദാനന്തര ബിരുദം നേടി റെക്കോർഡ് പുരസ്കാരത്തിന് അർഹനാവുകയും ഇപ്പോഴും പഠനം തുടരുകയും ചെയ്യുന്ന ഫോറം അംഗം ശ്രീകുമാർ ഡി. മേനോനെ അനുമോദിച്ചു. ബിഎസ്എൻഎൽ റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കെ. വി. ശങ്കരൻകുട്ടി നായർ അനുമോദനപ്രസംഗം നടത്തി.
യോഗത്തിൽ ഏതാനും രോഗികൾക്ക് ഡയലിസിസ് കിറ്റ് വിതരണവും നടന്നു. എബ്രഹാം ജേക്കബ്., പി. ആർ. തോമസ്, വി. എ. പുരുഷോത്തമൻ നായർ, പ്രൊഫ. കെ. എം. മാത്യു, ടെൻസ്. ടി. ബേബി, ഡോ. ശ്രീകുമാർ. ഡി. മേനോൻ, ഫാ. തോമസ് കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!