പ്രതിസന്ധി ഘട്ടത്തിൽ താങ്ങായി പാമ്പാടി ഫയർഫോഴ്സ് യൂണിറ്റ്

കോട്ടയം: കനത്ത മഴയെത്തുടർന്ന് പ്രളയ ഭീഷണി നേരിട്ട കൂരോപ്പട പ്രദേശങ്ങളിൽ ദുരിതബാധിതർക്ക് ആശ്വാസമായി പാമ്പാടിഫയർഫോഴ്സ് യൂണിറ്റ്.

ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കൂരോപ്പട പഞ്ചായത്തിലെ മൂന്നാം വാർഡിൽ മൂങ്ങാക്കുഴി കോളനിക്ക് സമീപമുള്ള കലുങ്ക് പൂർണമായി അടഞ്ഞു.

തുടർന്ന് പ്രദേശത്തെ ബാബു കരിയമ്മാവിൽ, ജോയി ആറാണിയിൽ,ബിജു പുത്തൻപറമ്പിൽ, രാജു കണ്ണാടിപ്പാറ, ബിനോയ് ചാക്കോ വട്ടംതൊട്ടിയിൽ,വാസു തോട്ടുങ്കൽ എന്നിവരുടെ വീടുകളിൽ വെള്ളം കയറി.

ജിതിൻ കെ.പി യും, ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജു കൃഷ്ണകുമാറും സ്ഥലം സന്ദർശിച്ച് ഫയർഫോഴ്സിനെ വിളിച്ച് അറിയിച്ച ഉടൻതന്നെ സ്ഥലത്തെത്തി മണ്ണും ചെളിയും നീക്കം ചെയ്യാൻ ആരംഭിച്ചു.

പാമ്പാടി ഫയർഫോഴ്സിലെ ഗ്രേഡ് എഎസ്ടിഓ അഭിലാഷ്കുമാർ വിഎസ്,എഫ്.ആർഒമാരായ
മനോജ്നാരായണൻ, സുദീപ്കുമാർ, എഫ്ആർഒ കണ്ണൻ ബി, ഹോം ഗാർഡുമാരായ കെ.ബിബിനു കുമാർ,സജീവൻ കെ കെ എന്നിവരും വൈക്കം നിലയത്തിലെ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!