കോട്ടയം : കാത്തലിക് ഫെഡറേഷൻ ഓഫ്
ഇന്ത്യയുടെ ജോൺ പോൾ പാപ്പാ പുരസ്കാരം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള സീറോ മലബാർ സഭ എമിരറ്റസ് മേജർ ആർച്ച് ബിഷപ്പ്
കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർക്ക്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പി എസ് ശ്രീധരൻ പിള്ളയുടെ അരനൂറ്റാണ്ടിൻ്റെ എഴുത്ത് സപര്യക്കും, എമിരറ്റസ് മേജർ ആർച്ച് ബിഷപ്പ്
കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതിറ്റാണ്ടിലേറെ സഭയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചുമാണ് 18 – മത് ജോൺപോൾ മാർപാപ്പ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
മാർച്ച് അവസാനം കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ റവ.ഡോ. മാണി പുതിയിടം അറിയിച്ചു.