ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണ ശ്രമം; പ്രതി പിടിയിൽ

ഹരിപ്പാട്: വീയപുരം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ വീയപുരം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. അമ്പലപ്പുഴ കരൂർ നടുവിലേ മുറി മഠത്തിപ്പറമ്പിൽ രാജേന്ദ്രൻ (46) നെയാണ് വിയപുരം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ക്ഷേത്രമുറ്റത്ത് അപരിചിതനായ ഒരാൾ നിൽക്കുന്നത് വീടിന്റെ മുകളിൽ നിന്നും കണ്ട വീട്ടമ്മ പ്രദേശവാസികളെ അറിയിക്കുകയും തുടർന്ന് പ്രതി പമ്പയാറിലേക്ക് ചാടുകയുമായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ക്ഷേത്രമുറ്റത്ത് നിന്ന് കുത്തിത്തുറക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!