2000 ത്തിന് പിന്നാലെ 200 രൂപ നോട്ടും നിരോധിക്കുമോ?

തിരുവനന്തപുരം : 2000 രൂപ നോട്ടിന് പിന്നാലെ ആർ.ബി.ഐ 200 രൂപ നോട്ടും പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 200 രൂപയുടെ നോട്ട് ആർ.ബി.ഐ ഉടൻ പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ സർക്കുലേറ്റ് ചെയ്യുന്ന കറൻസികൾ 200 രൂപയുടേയും 500 രൂപയുടേതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ 200 രൂപയുടെ കള്ളനോട്ടുകൾ വ്യാപിക്കുന്നുവെന്ന് ആർ.ബി.ഐ വിലയിരുത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നോട്ട് പിൻവലിക്കുമെന്ന് ചില വാർത്താ വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, ആർ.ബി.ഐയുടെ ഭാഗത്ത് നിന്നും നോട്ട് പിൻവലിക്കുന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. അതുപോലെ തന്നെ 500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 500നൊപ്പം 2000 രൂപയുടെ കള്ളനോട്ടുകളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു. അതേ സമയം 2018-19 കാലയളവിൽ 21,865 മില്യൺ 500 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. 2023-24 കാലയളവിൽ കള്ളനോട്ടുകളുടെ എണ്ണം 85,711 ആയി ഉയർന്നു. എന്നാൽ ഈ റിപ്പോർട്ടിലൊന്നും 200 രൂപയുടെ കള്ളനോട്ടിനെ കുറിച്ച് കാര്യമായ പരാമർശമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!