വണ്ടിപ്പെരിയാർ : ശിവരാത്രി ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ റിമാൻ്റ് ചെയ്തു.
വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശി മാക്സ് എന്നറിയപ്പെടുന്ന രാജയാണ് കുമളി അട്ടപ്പള്ളം സ്വദേശി ജിത്തുവിനെ കുത്തി കൊലപ്പെടുത്തിയത്. പുലർച്ചെ രണ്ട് മണിയോടുകൂടിയായിരുന്നു സംഭവം.
വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നടക്കുന്ന സമയം ക്ഷേത്രത്തിന് സമീപം വണ്ടിപ്പെരിയാർ മ്ലാമല റോഡിൽ വച്ച് വാക്ക് തർക്കത്തിനിടെ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തുവിന് കുത്തേൽക്കുന്നത് ഉടനെ ജിത്തുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശി മാക്സ് എന്നറിയപ്പെടുന്ന രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
